നബിയുടെ കമ്പോളം

കമ്പോളത്തിൽ  പ്രവാചകനെന്തു കാര്യം ? കേവല പൗരോഹിത്യ മത സങ്കല്പം വെച്ചു പുലർത്തുന്ന ആത്മീയ  വാദികളുടെ എക്കാലത്തുമുള്ള ചോദ്യമാണിത് . മൂലധന കേന്ദ്രീകൃതമായ ഒരു സമൂഹത്തിൽലോകത്തിന്റെ കേന്ദ്രബിന്ദു മനുഷ്യനും,സാമൂഹ്യ ബന്ധങ്ങളുടെ മാനദണ്ഡം ലാഭവും, കൊടുക്കൽ വാങ്ങലുകളുടെ മത്സര വേദി കമ്പോളവുമാണ് . ചതിയും വഞ്ചനയും പൂഴ്ത്തിവെപ്പും കൊള്ളപ്പലിശയും കച്ചവടത്തിന്റെ സർവ്വാന്ഗീകൃത രീതിയായിരുന്നു . എന്നാൽ ഇത്തരം അന്യായ സാമൂഹ്യ സാമ്പത്തിക വ്യവസ്ഥയെ  തകിടം മറിക്കുന്ന വിപ്ലവകരമായ പരിവർത്തനത്തിനാണ് പ്രവാചകൻ കമ്പോളത്തിൽ ഇടപെട്ടുകൊണ്ട് തുടക്കമിട്ടത്. 
                 മദീനയിലെ നിഷ്‌ക്കളങ്കരായ പ്രാക്തന അറേബ്യൻ ഗോത്ര വർഗ്ഗങ്ങളെ ചൂഷണം ചെയ്ത് ജീവിച്ചിരുന്ന ചില  ജൂത പ്രമാണിമാർ പാവകങ്ങളായ അറബികളുമായി  നടത്തുന്ന ഇടപാടിൽ അവരുടെ ഭാര്യമാരെയും മക്കളെയുമൊക്കെയായിരുന്നു പണയമായി അവശ്യപ്പെട്ടിരുന്നത്. പണം തിരിച്ചടക്കാൻ കഴിയാതെ വരുന്നവർക്ക് ഭാര്യമാരും മക്കളും നഷ്ടപ്പെടുക മാത്രമല്ല,പലപ്പോഴും അവരെ അടിമച്ചന്തയിൽ വിക്കപ്പെടുകകൂടി ചെയ്യുമായിരുന്നു.
                  ലോകത്തിന്റെ കേന്ദ്രബിന്ദു മനുഷ്യനല്ല,ദൈവമാണെന്ന പ്രഖ്യാപനത്തിലൂടെ കമ്പോളത്തിന്റെ നീതിശാസ്ത്രം ദൈവിക വ്യവസ്ഥയിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടു.മാനുഷിക ബന്ധങ്ങളിൽ അടിമയുടമ ,മുതലാളി തൊഴിലാളി,പണക്കാരൻ പണിക്കാരൻ എന്നീങ്ങനെയുള്ള വിവേചനം തിരുത്തിയെഴുതി.ഉൽപ്പന്നങ്ങളുടെ ആത്യന്തിക ഉടമാവകാശം ദൈവത്തിനും,അതിന്റെ താൽക്കാലിക കൈകാര്യകർതൃത്വം മനുഷ്യനിലും നിക്ഷിപ്തമായി .ഇതോടെ അന്യായത്തിലും,അനീതിയിലും,ലാഭേച്ഛയിലും മാത്രം അതിഷ്ടിതമായിരുന്ന കച്ചവടം , ന്യായത്തിലും നീതിയിലും ദൈവപ്രീതിയിലും പുനഃപ്രതിഷ്ഠിക്കപ്പെട്ടു.
                     മദീന പള്ളിയുടെ കിഴക്ക് ഭാഗത്ത്  'സൂഖ് മദീനത്തുൽഖദീം' എന്നപേരിൽ അറിയപ്പെടുന്ന ഈ കമ്പോളം, പ്രവാചകൻ തന്നെ സ്ഥലം നിർണയിച്ച് കൊടുത്ത് സ്ഥാപിച്ച പഴയ 'സൂഖുന്നബി'എന്ന  പ്രസിദ്ധമായ കച്ചവട കേന്ദ്രമായിരുന്നു. മഴ നനഞ്ഞ ഗോതമ്പ് പൂഴ്ത്തിവെച്ച കച്ചവടക്കാരനെ തിരുത്തുന്ന പ്രവാചകന്റെ ശബ്ദം ഇവിടെ തങ്ങി നിൽക്കുന്നുണ്ടാവും.നിസ്സഹായരായി തങ്ങളുടെ നാട്ടിലേക്ക് വന്ന മക്കക്കാരായ സുഹൃത്തുക്കൾക്ക് കച്ചവടത്തിൽ പങ്ക് കൊടുത്ത അൻസാറുകളായ മദീനക്കാരുടെ നിഷ്ക്കളങ്ക സ്‌നേഹം ഇവിടെയാണ് അണപൊട്ടി ഒഴുകിയത്. (തുടരും )

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ദേശാടനപ്പക്ഷി VILLADICHANPAATTU

മദീനയിലെ സത്യപ്രതിജ്ഞാ തോട്ടം

ഇനി ഓഫ് ലൈന് ഇല്ല {VIL PAATT}