ദേശാടനപ്പക്ഷി VILLADICHANPAATTU
ദേശാടനപ്പക്ഷി
ശിങ്കിടി :...മാന്യമഹാ പ്രജകളെ ! നമ്മുടെ മഹാരാജാവ് ദേശാടനത്തിലാണ് .
ഭൂഖണ്ടങ്ങളിൽ നിന്നും ഭൂഖണ്‍ട ങ്ങളിലേക്ക് പാറിപ്പറന്ന് നടക്കുന്ന
തിരുമനസ്സവർകളെ പ്രജകളായ നമുക്ക് ..,,... വാഴ്ത്തിപ്പാടാം
കോറസ്സ് : അതെ ,അതെ വാഴ്ത്തിപ്പാടാം ...അതെ...
(നാടൻ പാട്ട് രീതി )
നാടായ നാടൊക്കെ ഊരുചുറ്റുന്നൊരു നാടകക്കാരൻ രാജാവേ !
നാവെടുത്തി ട്ടൊരു ഭാഷയിലും ഒന്നും മിണ്ടാതിരിക്കു്ണ രാജാവേ !
ഞങ്ങൾക്കിവിടെ പരമ സുഖം തന്നെ പാറിപ്പറന്ന് നടന്നോളൂ
പട്ടിണി യാണേലും വികസിച്ച് വികസിച്ച് മൊത്തം ഡിജിറ്റലി ലാണി ന്ത്യ!
അച്ഛാദിൻ കൊണ്ട് വരുന്നതും കാത്തിട്ടിരിക്കുക യാണി വിടെല്ലാരും
ഭക്ഷണ മില്ലേലും "യോഗ"യെന്നുള്ളത് ഞങ്ങളെ യോഗ മേന്നെല്ലാരും
എങ്ങിനെ യാണേലും കരി ഓയി ലിന്നല്പ്പം വില കുറക്കേണം പൊന്നേമാനെ
ഞങ്ങൾക്കനുകൂല മല്ലാത്തവർക്കെല്ലാം ലേപനം പൂശനാണാ ശാനേ
സാഹിത്യ വും വേണ്ട ,സംസ്കാരവും വേണ്ട കോമണ വാപസി യാകാലോ
സായിപ്പ് വന്നാലും,സാക്ഷാൽ ചെകുത്താനെ തന്നെ കൊടുന്നാലും കൊള്ളാലോ
വിദൂഷകൻ : നിർത്തിൻ ഇങ്ങനെ വാഴ്ത്തിപ്പാടിയതൊക്കെ മതി . അടിയന് ചില സംശയങ്ങൾ .
ഒന്നാമൻ : സംശയങ്ങൾ എൽ സി വഴിയേ പാടുളളൂ ...എങ്കിലുംഇപ്പോൾ ഒരവസരം തരാം ..ചോദിച്ചോളൂ ...മേലിൽ ആവര്ത്തിക്കരുത് .
(രീതി :ചെപ്പ് കിലുക്കുണ ചങ്ങാതി)
തെണ്ടി നടക്ക് ണ ചങ്ങാതി ...നിന്റെ
തൊണ്ടയിലെന്താണ് പിണ്ണാക്കോ
മിണ്ടാത്തതെന്താ ണെന്താണ് ...മര
മണ്ടത്തരങ്ങള തല്ലാതെ...മര ..മണ്ടത്തരങ്ങള തല്ലാതെ..
മിണ്ട് ണ തില്ല ഞാൻ എന്നാലും ..മര
മണ്ടനാണെ ന്നൊന്നും ചൊല്ലാതെ
തെണ്ടി നടക്ക് ണ് കിട്ടാത്ത ..പല .
കോര്പ്രെറ്റ് കച്ചോടം കിട്ടാന് ..പല ..കോര്പ്രെറ്റ് കച്ചോടം കിട്ടാന്
ശിങ്കിടി :...അംമ്പാനി പ്രഭുവിനും അദാനി പ്രമാണിക്കും റിലയൻസ് ഏമാനും ആര്ഷ ഭാരത മണ്ണിൽ വികസിക്കാനും വികസിപ്പിക്കാനും നോം കടപ്പെട്ടിരിക്കുന്നു .
വിദൂഷകൻ : ...ഗോഡ് സയെപ്പോലെ അവരും രാജ്യ സ്നേഹികളല്ലോ ?
രാജ്യ സ്നേഹികൾ മാത്രമല്ല ,സ്വാതന്ത്ര്യ സമര നായകര് കൂടിയാണ് .
വിദൂഷകൻ : അതുഅതു ..നമ്മളറിഞ്ഞില്ലല്ലോ ....
ശിങ്കിടി :...അറിയാത്ത പലതും അറിയാൻ കിടക്കുന്നെയുള്ള്
(രീതി :ചെപ്പ് കിലുക്കുണ ചങ്ങാതി)
സെൽഫിയെട് ക്കു്ണ ചങ്ങാതി..നാട്ടിൽ
ബീഫ് കഴിക്കു് ണ നാട്ടാരെ .
കൊല്ലു്ണ തെന്താ ണെന്താണ്.. നിന്റെ
വായ തുറന്നൊന്ന് ചൊല്ലൂലെ ..നിന്റെ ..വായ തുറന്നൊന്ന് ചൊല്ലൂലെ
ഗോക്കള് നമ്മടെ മാതാവ് ..അതിന്
മൂത്രവും കാഷ്ടവും ആത്മാവ്
ഗോകുലപാലകൻ ജേതാവ് ...കൊല
മർത്ത്യനെയെങ്കില് നേതാവ് ..കൊല .. മർത്ത്യനെയെങ്കില് നേതാവ്
വിദേയൻ:....പശു ഒരു വളര്ത്തു മൃഗം എന്നാണ് നമ്മൾ സ്കൂളിൽ പഠിച്ചിട്ടുള്ളത് .എന്നേ അത് നമ്മുടെ മാതാവായത്?
വിദൂഷകൻ :...വെറുതെയല്ല 'കാള' അച്ഛനാണോന്ന് അച്ചുമാ ചോദിച്ചത് !
(രീതി :ചെപ്പ് കിലുക്കുണ ചങ്ങാതി)
പിച്ചിപ്പറിക്ക് ണ് പെണ്ണിന്റെ ...പരി
ശുദ്ധിയും മാനവും എന്താണ്
പച്ചക്ക് ചുട്ട് ദളിദന്റെ...... പിഞ്ചു
കുഞ്ഞിനെ കൊല്ലു്ണ തെന്താണ് ...പിഞ്ചു... കുഞ്ഞിനെ കൊല്ലു്ണ തെന്താണ് .
പട്ടിയെ വല്ലോരും കൊന്നാല് ..അതി
നുത്തരം നമ്മള് ചൊല്ലാനോ
പട്ടിക്ക് കൂട്ട് പലരാണ് ...പക്ഷെ
കുട്ടിക്കും ദളിതന്നും ആരാണ് ...പക്ഷെ ... കുട്ടിക്കും ദളിതന്നും ആരാണ്
വിദേയൻ :...ദലിതനും പിന്നോക്കക്കാരനും സ്ത്രീകളും തെരുവിൽ പിടഞ്ഞു മരിക്കുമ്പോഴും മഹാരാജാവ് വീണ വായിച്ചു കൊണ്ടിരിക്കുകയാണല്ലോ ?കോളേജുകളിൽ ദലിത വിദ്യാർഥികൾ ആത്മ ഹത്യ ചെയ്തുകൊണ്ടിരിക്കുകയാണ് .
വിദൂഷകൻ : വീണയിലെ സംഗീത വിസ്മയം കൊണ്ട് നമ്മുടെ പ്രജകളൊക്കെ നിർവ്രുതികൊള്ളട്ടെ .ഹ ഹ ഹ ഹ
ആ രാഗത്തിൽ ലയിച്ചു ചേര് ന്ന് കൂർക്കംവലിച്ചുറങ്ങട്ടെ !ഉറങ്ങുന്നവൻ തെറ്റ് ചെയ്യുന്നില്ലെന്നല്ലെ?അങ്ങിനെ പ്രജകളൊക്കെ നല്ലവരാകട്ടെ!
കാര്യക്കാരൻ : ഇനിവല്ലതുംആർക്കെങ്കിലും അറിയിക്കാനുണ്ടോ ?മഹാരാജാവിന് പള്ളിയുറക്കത്തിന് സമയമായി .
രണ്ടാമൻ : അടിയനുമുണ്ട് ചിലതൊക്കെ പറയാൻ
കാര്യക്കാരാൻ: പറയാൻ ആർക്കും അവകാശമില്ല ,സങ്കടം ബോധിപ്പിച്ചോളൂ
(രീതി :ചെപ്പ് കിലുക്കുണ ചങ്ങാതി)
മഴുകൊണ്ടെറിഞ്ഞു പിടിച്ചൊരു കേരള
നാടിൻ കഥകളും കേട്ടോളൂ
അഴിമതി കൊണ്ട് കുഴിമാടം മാന്തുന്ന
വഴിയോര കാഴ്ചകൾ കണ്ടോളൂ
പുഴയിലെ മണലും , മലകളും മാന്തുന്നു
പാറകൾ കോറികൾ ആകുന്നു
ബാറിലും ബീറിലും സോളാറിലും കേറി
കേരള മാകെയും നാറുന്നു
കാര്യക്കാരൻ : വികസന വിരോധികളുടെ ആക്ഷേപം !നാടും നഗരവും വികസിക്കാൻ മണലും കല്ലും വേണ്ടേ ?വികസന വിപ്ലവമാണ് നമ്മുടെ അജണ്ട
വിദൂഷകൻ : വികസന വിപ്ലവമോ ..അതല്ലാ പ്രഹസന വിപ്ലവമോ ?
(നാടൻ പാട്ട് രീതി )
നാട് വികസിച്ച് കാട് പോയി
കാട് വികസിച്ച് തോട് പോയി
റോഡ് വികസിച്ച് വീട് പോയി
വീട് വികസിച്ചി ട്ടാള് പോയി
ആള് പോയാലെന്ത് വീട് പോയാലെന്ത്
പാട്ടിലാക്കുന്നോർ വികസിക്കട്ടെ ....
പാട്ടിലാക്കുന്നോർ വികസിക്കട്ടെ ....
കാര്യക്കാരൻ : വികസിക്കുന്നോരോക്കെ എന്തിനാണമ്മാവാ ഇപ്പൊ യാത്രക്ക് പുറപ്പെട്ടിരിക്കുന്നത്?യാത്രകളും വികസിപ്പിക്കാനാണോ?
വിദൂഷകൻ : യാത്രകൾ മാത്രമല്ല യാതനകളും വികസിപ്പിക്കാനാ
(രീതി :ചെപ്പ് കിലുക്കുണ ചങ്ങാതി)
മുഖ്യന് മൂട്ടിലൊ രാല്മരം പൊട്ടി
മുളച്ചാലതും തണലാകുന്നു
സക്യന്മാരൊക്കെയും അക്കുളിമുറികളിൽ
ഉടുമുണ്ടില്ലാത്തവരാകുന്നു
പക്കാ ഇടതന്മാർ ഒക്കെയും , വലതിന്റെ
വാലായി ചത്ത് കിടക്കുന്നു
അക്കുടം തന്നിലെ ചക്കര നക്കിയ
പാടുകളവരിലും കാണുന്നു
മഴുവൊന്ന് വീണ്ടും തിരിച്ചെറിഞ്ഞീ നാട്
വേണ്ടെന്ന് നമ്മള് വെച്ചാലോ
കഴിയുക യില്ലെങ്കിൽ അടിമുടി നാടൊന്ന്
ഉഴുത് മറിക്കുവാൻവന്നോളൂ !ഉഴുത് മറിക്കുവാൻവന്നോളൂ !ഉഴുത് മറിക്കുവാൻവന്നോളൂ !.....................
{അവസാന ഗാന ത്തിൽ പ്രത്യേക ദൃശ്യാവിഷ്ക്കരണം ഉണ്ടാക്കുക }
ഉസ്മാൻപാണ്ടിക്കാട്
0564283654
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ