പോസ്റ്റുകള്‍

ഓഗസ്റ്റ്, 2012 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഓ ണക്കാഴ്ച്ച

മലയാളി കുടുബം  ഓണസ്സദ്യ കഴിക്കാന്‍ ശരഫിയ്യയിലെ ഒരു ഹോട്ടലില്‍ കയറുന്നു . രണ്ടും, അഞ്ചും വയസു തോന്നിക്കുന്ന രണ്ടു കുട്ടികള്‍ കൂടെ .സപ്ലയര്‍ പ്ലാസ്റ്റിക്‌ ഇല നിരത്തി വിഭവങ്ങള്‍ വിളം മ്പുന്നതിനിടയില്‍... മൂത്ത കുട്ടി "അമ്മേ എനിക്ക് ചിക്കന്‍ മതി " അയ്യേ..ഓണസ്സദ്യക്ക്‌ ചിക്കണോ ..? എന്നാ മട്ടന്‍ മതി !...കുട്ടാ..ഓണത്തിനു വെജി റ്റേറിയനേ  കഴിക്കാവൂ ! .. .ച്ഛേ ......ഇതെന്തോരോണാ . അച്ഛാ ...എനിക്കോണം ഉ ണ്ണണ്ടാ.! ശരിയാ..മട്ടനില്ലാതെ കുട്ടനെന്തോണാ ? സപ്ലേയ് ...വരട്ടെ രണ്ടു മട്ടന്‍ .അപ്പൊ ഒന്ന് ...അത് അച്ഛനാ !എന്നാ പിന്നെ ഞങ്ങള്‍ക്കും വന്നോട്ടെ ! കുട്ടന്‍ ..അയ്യേ ..അമ്മേ ...ഓണത്തിന്  വെജി റ്റേറിയനേ  കഴിക്കൂ .                           സദ്യ കഴിഞ്ഞ് ഇളയകുട്ടിയോട് അമ്മ :''ചിന്ച്ചൂ പെപ്സി കുടിക്ക് ,..വേണ്ട അമ്മേ ! എനിക്ക് വെള്ളം മതി .ഹായ് ചിന്ച്ചൂ ...ഊണ് ദഹിക്കാന്‍ പെപ്സി കുടിക്കണം. വേണ്ട  അമ്മേ.. എനിക്ക് ദഹിക്കണ്ടാ ...വെള്ളംമതി . വെള്ളത്തിന് ശാട്യം പിടിക്കുന്ന കുട്ടിക്ക് പെപ...