ചരിത്രം അനുഭവിച്ചറിഞ്ഞ മദീനയാത്ര
യൂത്ത് ഇന്ത്യാ പ്രവർത്തകർ മദീനയിലേക്ക് യാത്ര സംഘടിപ്പിക്കുന്ന വിവരം ഷഹീർ മങ്കരത്തൊടിയാണ് പറഞ്ഞത് . തിരക്കുപിടിച്ച പതിവ് പ്രവാസ ചര്യകളിൽനിന്ന് ഒന്ന് മാറിനിൽക്കുക എന്ന ഉദ്ദേശത്തോടെയാണ് , റിയാദ് യാത്രയുടെ ക്ഷീണം മാറുന്നതിന് മൂമ്പ്തന്നെ ഇങ്ങനെ ഒരു യാത്രക്കൊരുങ്ങിയത്.എന്നാൽ കിട്ടിയ അവസരം നഷ്ടപ്പെടുത്തുന്നത് ജീവിതത്തിലെ തന്നെ ഏറ്റവും വലിയ നഷ്ട്ടമാകുമായിരുന്നുവെന്ന് പിന്നീടാണ് മനസ്സിലായത് . ഹിഷാമിന്റെയും സുഹൃത്തുക്കളുടെയും അഭിനന്ദനാർഹമായ കോഡിനേഷനും , വ്യവസ്ഥാപിതമായ ആസൂത്രണവും , സർവ്വോപരി കഠിനാദ്ധ്വാനവും, തികച്ചും പ്രശംസനീയമായിരുന്നു.
വിനോദവും വിക്ജ്ഞാനവും ഇടകലർന്ന വിവിധ പരിപാടികൾ യാത്രക്ക് ആവേശവും ആനന്ദവും നല്കി .
ഞങ്ങളുടെ വാഹനം ജിദ്ദയുടെ നഗര ദൃശ്യങ്ങളെ പിന്നിലാക്കി ,അനന്തമായി നീണ്ടുകിടക്കുന്ന മദീനയിലേക്കുള്ള പാതയോരങ്ങളിലെ ഗതകാല ചരിത്ര സ്മൃതികളുടെ വിസ്മയക്കാഴ്ചകളിലേക്ക് പ്രവേശിച്ചു . തങ്ങൾക്കുവേണ്ടി മാത്രം ജീവിച്ച ഗോത്ര പ്രമത്തരായ അപരിഷ്കൃത അറേബ്യൻ ജനത ,തങ്ങൾ കേട്ടറിഞ്ഞ പ്രവാചകനും കൂടെയുള്ളവർക്കുമായി ഉള്ളതെല്ലാം പകുത്തു നൽകി അഭയം കൊടുത്ത അനുപമ ചരിത്രം ഈ വഴികളിലൂടെയാണ് തുടങ്ങുന്നത് . ഉള്ളതൊക്കെ ഉപേക്ഷിച് ജന്മ നാടിന്റെ ഭൃഷ്ട് സ്വയം തെരഞ്ഞെടുത്ത നബിയുടേയും സംഘത്തിന്റെയും വിയർപ്പ് തുള്ളികൾ ഇവിടുത്തെ മണൽകൂനകളിലും മലമടക്കുകളിലും ഇറ്റിഇറ്റി വീണിട്ടുണ്ട് .
രാത്രി 12.30 ന് ഞങ്ങൾ മദീനയിലെത്തി ,പ്രവാചക ജീവിതത്തിന്റെ പതിമൂന്ന് വർഷങ്ങൾ ചരിത്രപ്പെട്ടുകിടക്കുന്നത് ഇവിടെയാണ് .ആദർശത്തിന്റെ പേരിൽ എല്ലാം നഷ്ടപ്പെട്ടഒരു ജനതയുടെ അഭയഗൃഹമായി കാലം കൊത്തിവെച്ച പഴയ യസ്‌രിബ് ! സ്‌നേഹമാണ് ഇവിടുത്തെ ഭാവം. ശാന്തതയാണ് പ്രകൃതം ! ലോക ചരിത്രത്തിൽ അസദൃശമായ മനുഷ്യ പരിവർത്തനത്തിന് നേതൃത്വം നൽകിയ അന്ത്യപ്രവാചകൻ അന്ത്യ വിശ്രമം കൊള്ളുന്ന പുണ്ണ്യ പ്രദേശം ! മസ്ജിദുന്നബവി എന്ന പേരിൽ വിശ്വ വിഖ്യാതമായ ഈ പള്ളിയിൽനിന്നാണ് സമ്പൂർണ്ണ ഇസ്‌ലാമിക നാഗരികതയുടെ വടവൃക്ഷം വളർന്നു പന്തലിച്ചത്.
മനുഷ്യകുലം ഒന്നാണെന്ന ആദ്യ പ്രഖ്യാപനമുയർന്നത് .വർഗ്ഗ വർണ്ണ ദേശ ഭാഷാ മത ജാതി പാർട്ടി പക്ഷപാതിത്തങ്ങൾക്കതീതമായി ,എല്ലാവരും ആദാമിൽ നിന്ന് ആദമാകട്ടെ മണ്ണിൽ നിന്ന് ,വെളുത്തവന് കറുത്തവനെക്കാളോ,കറുത്തവന് വെളുത്തവനെക്കാളോ അറബിക്ക് അനറബിയേക്കാളോ ,അനറബിക്ക് അറബിയേക്കാളോ ഒരു സവിശേഷതയുമില്ലെന്ന വിപ്ലവാത്മക പ്രഖ്യാപനമുണ്ടായത് !

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ