പോസ്റ്റുകള്‍
2017 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു
നബിയുടെ കമ്പോളം
- ലിങ്ക് സ്വന്തമാക്കുക
- X
- ഇമെയില്‍
- മറ്റ് ആപ്പുകൾ
കമ്പോളത്തിൽ പ്രവാചകനെന്തു കാര്യം ? കേവല പൗരോഹിത്യ മത സങ്കല്പം വെച്ചു പുലർത്തുന്ന ആത്മീയ വാദികളുടെ എക്കാലത്തുമുള്ള ചോദ്യമാണിത് . മൂലധന കേന്ദ്രീകൃതമായ ഒരു സമൂഹത്തിൽലോകത്തിന്റെ കേന്ദ്രബിന്ദു മനുഷ്യനും, സാമൂഹ്യ ബന്ധങ്ങളുടെ മാനദണ്ഡം ലാഭവും, കൊടുക്കൽ വാങ്ങലുകളുടെ മത്സര വേദി കമ്പോളവുമാണ് . ചതിയും വഞ്ചനയും പൂഴ്ത്തിവെപ്പും കൊള്ളപ്പലിശയും കച്ചവടത്തിന്റെ സർവ്വാന്ഗീകൃത രീതിയായിരുന്നു . എന്നാൽ ഇത്തരം അന്യായ സാമൂഹ്യ സാമ്പത്തിക വ്യവസ്ഥയെ തകിടം മറിക്കുന്ന വിപ്ലവകരമായ പരിവർത്തനത്തിനാണ് പ്രവാചകൻ കമ്പോളത്തിൽ ഇടപെട്ടുകൊണ്ട് തുടക്കമിട്ടത്. മദീനയിലെ നിഷ്‌ക്കളങ്കരായ പ്രാക്തന അറേബ്യൻ ഗോത്ര വർഗ്ഗങ്ങളെ ചൂഷണം ചെയ്ത് ജീവിച്ചിരുന്ന ചില ജൂത പ്രമാണിമാർ പാവകങ്ങളായ അറബികളുമായി നടത്തുന്ന ഇടപാടിൽ അവരുടെ ഭാര്യമാരെയും മക്കളെയുമൊക്കെയായിരുന്നു പണയമായി അവശ്യപ്പെട്ടിരുന്നത്. പണം തിരിച്ചടക്കാൻ കഴിയാതെ വരുന്നവർക്ക് ഭാര്യമാരും മക്കളും നഷ്ടപ്പെടുക മാത്രമല്ല,പലപ്പ...
മദീനയിലെ സത്യപ്രതിജ്ഞാ തോട്ടം
- ലിങ്ക് സ്വന്തമാക്കുക
- X
- ഇമെയില്‍
- മറ്റ് ആപ്പുകൾ
ഇത് ഹദീഖത്തുൽ ബൈഅത്ത് , അഥവാ സത്യപ്രതികഞ്ഞാതോട്ടം .പ്രവാചക വിയോഗത്തിന് ശേഷം നേതൃത്വത്തെ തെരഞ്ഞെടുക്കാൻ അൻസാറുകളും മുഹാജിറുകളും ഒത്തുകൂടിയത് ഇവിടെയായിരുന്നു. മസ്ജിദുന്നബവിയുടെ വടക്ക് പടിഞ്ഞാറ് ഭാഗത്ത് അറേബ്യൻ ഊഷരതയിലും ഹരിത സുന്ദരമായി ഇന്നുംഇത് നിലനിൽക്കുന്നു . പ്രവാചകന്റെയും അനുയായികളുടേയും പാദസ്പർശനമേറ്റ ഈ തോട്ടം ബനൂസാഇദാ ഗോത്രക്കാരുടേതായിരുന്നു.ഇസ്‌ലാ മിക സൗന്ദര്യ ബോധത്തിന്റെയും പാരിസ്ഥിതിക സന്തുലിതത്തിന്റെയും കാർക്കശ്യം ഇവിടെ ഓർമ്മപ്പെട്ട് കിടക്കുന്നു. പ്രവാചക വിയോഗത്തോടെ അനുയായികൾ അഭിമുഖീകരിച്ച ഒന്നാമത്തെ പ്രശ്നം,നബിയെ മറമാടുന്നതിന് മുമ്പ് തന്നെ ഒരു നേതൃത്വത്തെ തെരഞ്ഞെടുക്കുക എന്നതായിരുന്നു.നാടും വീടും ഉപേക്ഷിച്ചു പ്രവാചകന്റ്റെ കൂടെ ഇറങ്ങിത്തിരിച്ച മക്കക്കാരായ മുഹാജിറുകളിൽ നിന്നാകണം നേതൃത്വമെന്ന് മദീന നിവാസികളായ അൻസാറുകളും, എല്ലാം പകുത്ത് തന്ന് തങ്ങളെസഹായിച്ച മദീനക്കാരായ അൻസാറുകളിൽ നിന്നാവണം നേതാവെന്ന് മുഹാജിറുകളും ശഠിച്ച...
ചരിത്രം അനുഭവിച്ചറിഞ്ഞ മദീനയാത്ര
- ലിങ്ക് സ്വന്തമാക്കുക
- X
- ഇമെയില്‍
- മറ്റ് ആപ്പുകൾ
യൂത്ത് ഇന്ത്യാ പ്രവർത്തകർ മദീനയിലേക്ക് യാത്ര സംഘടിപ്പിക്കുന്ന വിവരം ഷഹീർ മങ്കരത്തൊടിയാണ് പറഞ്ഞത് . തിരക്കുപിടിച്ച പതിവ് പ്രവാസ ചര്യകളിൽനിന്ന് ഒന്ന് മാറിനിൽക്കുക എന്ന ഉദ്ദേശത്തോടെയാണ് , റിയാദ് യാത്രയുടെ ക്ഷീണം മാറുന്നതിന് മൂമ്പ്തന്നെ ഇങ്ങനെ ഒരു യാത്രക്കൊരുങ്ങിയത്.എന്നാൽ കിട്ടിയ അവസരം നഷ്ടപ്പെടുത്തുന്നത് ജീവിതത്തിലെ തന്നെ ഏറ്റവും വലിയ നഷ്ട്ടമാകുമായിരുന്നുവെന്ന് പിന്നീടാണ് മനസ്സിലായത് . ഹിഷാമിന്റെയും സുഹൃത്തുക്കളുടെയും അഭിനന്ദനാർഹമായ കോഡിനേഷനും , വ്യവസ്ഥാപിതമായ ആസൂത്രണവും , സർവ്വോപരി കഠിനാദ്ധ്വാനവും, തികച്ചും പ്രശംസനീയമായിരുന്നു. വിനോദവും വിക്ജ്ഞാനവും ഇടകലർന്ന വിവിധ പരിപാടികൾ യാത്രക്ക് ആവേശവും ആനന്ദവും നല്കി . ഞങ്ങളുടെ വാഹനം ജിദ്ദയുടെ നഗര ദൃശ്യങ്ങളെ പിന്നിലാക്കി ,അനന്തമായി നീണ്ടുകിടക്കുന്ന മദീനയിലേക്കുള്ള പാതയോരങ്ങളിലെ ഗതകാല ചരിത്ര സ്മൃതികളുടെ വിസ്മയക്കാഴ്ചകളിലേക്ക് പ്രവേശിച്ചു . തങ്ങൾക്കുവേണ്ടി മാത്രം ജീവിച്ച ഗോത്ര പ്രമത്തരായ അപരിഷ്കൃത അറേബ്യൻ ജനത ,തങ്ങൾ കേട്ടറിഞ്ഞ പ്രവാചകനും കൂടെയുള്ളവർക്കുമായി ഉള്ളതെല്ലാം പകുത്തു നൽകി അഭയം കൊടുത്ത അനുപമ ചരിത്രം ഈ വഴികളിലൂടെയാണ് തുടങ്ങുന...