ഓര്മ്മക്കുറിപ്പ് സൌഹൃദങ്ങളിൽ ഉശിരും ഉയിരും ബാക്കിവെച്ച് സലാംമാസ്റ്റർ അരങ്ങൊഴിഞ്ഞു നന്മയുടെ നാട്ടു സൌഹൃദങ്ങളിൽ ഉശിരും ഉയിരും ബാക്കിവെച്ച് സലാംമാസ്റ്റർ അരങ്ങൊഴിഞ്ഞു .കലാ സാഹിത്യ സാംസ്കാരിക രാഷ്‌ട്രീയ രംഗങ്ങളിലെല്ലാം തന്റേതായ സാന്നിദ്ധ്യം കൊണ്ട് ഒരു ചരിത്ര ഘട്ടത്തെ സജീവമാക്കാൻ അദ്ദേഹത്തിന്നായി .പഠനകാലത്ത് അഞ്ചാം ക്ലാസ്സിലായിരുന്നപ്പോൾ തന്നെ ഞങ്ങൾ തമ്മിൽ പരിചയപ്പെട്ടു .സുകൂളിനടുത്ത് ആദ്ദേഹം തന്നെ ഉണ്ടാക്കിയ "ബാപ്പുജിബാല ജന സഖ്യത്തിൽ"വെച്ചായിരുന്നു അത് . പിന്നീട് ആ ബന്ധം അറ്റുപോയിട്ടില്ല .രാഷ്‌ട്രീയ ,സാമൂഹ്യ ,സാംസ്കാരിക ,സാഹിത്യ രംഗത്തെ പല പ്രമുഖരുമായും ബന്ധപ്പെടാൻ അദ്ദേഹത്തിന്റെ സഹവാസം എനിക്ക് സഹായകമായിട്ടുണ്ട് .എസ് എ ജമീൽ ,ടി കെ ഹംസ ,ഉരുണിയൻ സൈദ് ,എൻ പി മുഹമ്മദ് ,ഫാസിൽ ,ഒ എം കരുവാരകുണ്ട് തുടങ്ങി നിരവധി പേർ ഇക്കൂട്ടത്തിലുണ്ട് .നല്ല ഒരു പ്രാസംഗികനും നിരൂപകനുമായിരുന്നു സലാം മാസ്റ്റർ .നൈസര്ഗ്ഗികമായ അദ്ദേഹത്തിന്റെ വാക്ചാതുരിയിൽ പലപ്പോഴും പുതിയ ശൈലികൾ സ്ഥിരപ്രതിഷ്ഠ നേടി .ഉപമകളും ഉദാഹരണങ്ങളും അലങ്കാരങ്ങളും മാത്രമല്ല സരസമായ നര്മ്മങ്ങളും ഇടകലർന്നതായിരുന്നു പ...
പോസ്റ്റുകള്‍
ഫെബ്രുവരി, 2015 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു