ഇനി ഓഫ് ലൈന് ഇല്ല {VIL PAATT}
നായാടിയുടെ വേഷത്തിൽ രണ്ടാൾ (ആൺകുട്ടിയും / പെൺകുട്ടിയും) വേദിയിലേക്ക് വരുന്നു . ആൺകുട്ടി :.. ഓയ് ..ഹൊയ് ..ഹോയ് (മൂന്ന് തവണ കൂവി വിളിക്കുന്നു ) പെണ് :.... ഇവിടെ ആരൂല്ലേ ? (ശബ്ദം കേട്ടു കോറസ്സ് കടന്നു വരുന്നു ) കോറസ്സ് :എന്താ ..ആരെയാ വിളിച്ച് കൂവുന്നത് ?ആരാ നിങ്ങൾ? ആണ് : ഞങ്ങൾ പുരാണത്തിലെ പാട്ടുകാര .കേട്ടിട്ടില്ലെ നായാടികളെ ? കോറസ്സ് :...ഓഹോ ..അങ്ങിനെ എങ്കിൽ ..ഞങ്ങൾ ഈ തെരുവിലെ പാട്ടുകാരാ . കേട്ടിട്ടില്ലെ ...വില്പാട്ട് സംഗം ... പെണ് :... എന്നാൽ നമുക്കൊരുമിച്ച് പാടാമല്ലോ ? കോറസ്സ് :അങ്ങിനെയാകട്ടെ ..ഇരിക്കിൻ (എല്ലാവരും വില്ലുമായി ഇരിക്കുന്നു) ഒന്നാമൻ :.... ആരുമില്ലാത്തൊരു ഇല്ലമാണി വിടുത്തെ വല്ലിമാരെങ്ങോട്ട് പോയി ? വല്ലിമാരില്ലാത്ത ഇല്ലത്ത് പാടുന്ന പാട്ടൊന്ന് കേൾക്കുവിൻ നിങ്ങൾ .. പാട്ടൊന്ന് കേൾക്കുവിൻ നിങ്ങൾ.. .(ഏറ്റു പാടുന്നു ) രണ്ടാമൻ :... അല്ലാ ..ഇവരൊക്കെ എങ്ങോട്ട് പോയതാ.ആരെയും കാണാനില്ലല്ലോ ? അത് പറയാം ......(പാടുന്നു ) ഹൈടെക്ക് ചന്തക്ക് പോയതാണമ്മച്ചി കുട്ടിക്ക് ന്യൂഡില്സ് വാങ്ങാന്...