നിതാകാത്തിന്റെ രസതന്ത്രം
ജിദ്ദ യിലെ ഒരു ഫാമിലി ഫ്ലാറ്റില് ,ഭര്ത്താവ് ഭാര്യയോട് നിതാകാത്ത് ചര്ച്ചക്കിടെ : "കമ്പനി ചുകപ്പിലാണ് . എപ്പോഴാണ് വിസ കന്സിലാക്കി പോകേണ്ടി വരികാ എന്നറിയില്ല . ഇത്രയും വര്ഷത്തിനിടക്ക് ഒരു വീട് പോലും വെക്കാന് സാദിചില്ല. നാട്ടില് എങ്ങനെ ജീവിക്കും എന്ന് ചിന്തിക്കുമ്പോള് തന്നെ പേടിയാകുന്നു . "അറബിയോട് പറഞ്ഞു കമ്പനി യുടെ ചോപ്പ് മായിക്കാന് കഴിയില്ലേ ഇക്കാ ? ". ചോപ്പ് മായിക്കുകയല്ല,എങ്ങിനെയെങ്കിലും കമ്പനി പച്ചയില് ആക്കുകയാണ് വേണ്ടത് . അതിനെന്താ വഴി ? അതിനു സൗദികള് ക്ക് കമ്പനിയില് ജോലി കൊടുക്കണം . എന്നാ അതല്ലെ നല്ലത് ,ഇക്കാക്ക് റസ്റ്റും കിട്ടും ,സൗദികള് ക്ക് പണിയും കിട്ടും. അതിന് സൌദികളെ ആരും ജോലിക്ക് വെക്കുകയില്ല,അവരാരും പണി യെടു ക്കുകയുമില്ല ?അവര് പണിയെടുത്താല് പിന്നെ നമ്മള്ക്ക് പണി കിട്ടുകയുമില്ല . ഉം .. നമ്മടെ നാട്ടില് നമ്മള് പണിയെടുക്കാത്തത് കൊണ്ടാണല്ലോ ബാങ്കാളികള് ക്ക് പണി കിട്ടുന്നത് . അതുപോലെ തന്നെ ഇവിടെയും ! ഏതായാലും ഇത്തവണ എക്സിറ്റ് അടിച്ച് നാട്ടില് പോകേണ്ടിവരും . നാട്ടില് പോകുന്നത് കൊള്ളാം ,പക്ഷെ എങ്ങനെ ...