ഇനി ഓഫ് ലൈന് ഇല്ല {VIL PAATT}

നായാടിയുടെ വേഷത്തിൽ രണ്ടാൾ (ആൺകുട്ടിയും / പെൺകുട്ടിയും) വേദിയിലേക്ക്  വരുന്നു .
ആൺകുട്ടി :.. ഓയ് ..ഹൊയ് ..ഹോയ്  (മൂന്ന് തവണ കൂവി വിളിക്കുന്നു  )
പെണ് :.... ഇവിടെ ആരൂല്ലേ ?
(ശബ്ദം കേട്ടു കോറസ്സ് കടന്നു വരുന്നു )
കോറസ്സ് :എന്താ ..ആരെയാ വിളിച്ച് കൂവുന്നത് ?ആരാ നിങ്ങൾ?
ആണ് : ഞങ്ങൾ പുരാണത്തിലെ പാട്ടുകാര .കേട്ടിട്ടില്ലെ നായാടികളെ ?
കോറസ്സ് :...ഓഹോ ..അങ്ങിനെ എങ്കിൽ ..ഞങ്ങൾ ഈ തെരുവിലെ പാട്ടുകാരാ .കേട്ടിട്ടില്ലെ ...വില്പാട്ട് സംഗം ...
പെണ് :... എന്നാൽ നമുക്കൊരുമിച്ച് പാടാമല്ലോ  ?
കോറസ്സ് :അങ്ങിനെയാകട്ടെ ..ഇരിക്കിൻ 
(എല്ലാവരും വില്ലുമായി ഇരിക്കുന്നു)

ഒന്നാമൻ :....
ആരുമില്ലാത്തൊരു ഇല്ലമാണി വിടുത്തെ 
വല്ലിമാരെങ്ങോട്ട് പോയി  ?
വല്ലിമാരില്ലാത്ത ഇല്ലത്ത് പാടുന്ന 
പാട്ടൊന്ന് കേൾക്കുവിൻ നിങ്ങൾ ..
പാട്ടൊന്ന് കേൾക്കുവിൻ നിങ്ങൾ...(ഏറ്റു പാടുന്നു )

രണ്ടാമൻ :...
അല്ലാ ..ഇവരൊക്കെ എങ്ങോട്ട് പോയതാ.ആരെയും കാണാനില്ലല്ലോ ?
അത് പറയാം ......(പാടുന്നു )
ഹൈടെക്ക് ചന്തക്ക് പോയതാണമ്മച്ചി 
കുട്ടിക്ക് ന്യൂഡില്സ് വാങ്ങാന് 
കുട്ടിക്ക് ന്യൂഡില്സ് വാങ്ങാന് ...(ഏറ്റു പാടുന്നു )

മൂന്നാമൻ :...അപ്പൊ അച്ഛനെ വിടെ ?

അച്ഛനുണ്ടങ്ങേ മുറിയിലെ ട്വിറ്ററില് 
ചാറ്റിങ്ങ് ക്ലൈമാക്സിലാണ് 
ചാറ്റിങ്ങ് ക്ലൈമാക്സിലാണ്....(ഏറ്റു പാടുന്നു )

അപ്പൊ മുത്തച്ഛനുണ്ടാവുമല്ലോ ?അങ്ങേരെവിടെ ?

മുത്തഛനപ്പുറത്തേതോ മരുന്നിന്റെ 
ബാറ്കോഡ് സെര്ച്ചുന്നു നെറ്റില് 
ബാറ്കോഡ് സെര്ച്ചുന്നു നെറ്റില് ...(ഏറ്റു പാടുന്നു )

മുത്തശ്ശി ഈ വയസ്സുകാലത്ത്‌  ഏതടുപ്പിൽ പോയി ഇരിക്കാ ...? 
അടു പ്പിലൊന്നുമല്ലാ ...അങ്ങ്‌  ഐ ടി യിൽ തന്നെയാണ് .

മുത്തശ്ശി ഗോഗിളില് സ്കിന് ക്രീമു ബ്രാന്റുന്ന 
ഹോം പേജില് ഉപവിഷ്ടയാണ് 
ഹോം പേജില് ഉപവിഷ്ടയാണ് ...(ഏറ്റു പാടുന്നു )

പിന്നെയുള്ളത് ചേട്ടനും ചേച്ചിയുമാണ് ...അവരുടെ കാര്യം പറയാനുമില്ല 

ഐ ഫോണില് ഇക്കിളി ചിപ്പിന്റെ ഐക്കണില് 
ഏട്ടന്റെ സ്ക്രീന് ടച്ച് കേള്ക്കാം 
ഏട്ടന്റെ സ്ക്രീന് ടച്ച് കേള്ക്കാം......(ഏറ്റുപാടുന്നു) 
റോള് ടോപ്‌ ഫ്രന്റിന്റെ റോള് മോഡലാകുവാന് 
മേക്കപ്പിലാണിന്ന് ചേച്ചി
മേക്കപ്പിലാണിന്ന് ചേച്ചി.....(ഏറ്റുപാടുന്നു)   

ഒരു കൊച്ചു മോനുണ്ടല്ലോ ഇവിടെ .അവനെതെടുക്ക്വാ ...

എല് കെ ജി അനിയന്റെ അനിമേഷനില് ജെറി 
ടോമിന്റെ ടോപ്‌ സ്കോറു ടക്കി 
ടോമിന്റെ ടോപ്‌ സ്കോറു ടക്കി......(ഏറ്റു പാടുന്നു )

എന്നാ ഇനി അയലത്ത് പോയി നോക്കാം ...?

അയലത്ത് വീഡിയോ കോണ്‍ഫ്രെന്സില് ആന്റിയും 
എങ്കേജിലാണിന്നു ലൈനില് 
എങ്കേജിലാണിന്നു ലൈനില് .....(ഏറ്റു പാടുന്നു )

ഇനി ഇപ്പോ നമ്മള് മാത്രേ ബാക്കിയുള്ളു ...എല്ലാരും ഈ ഐ ടെക്ക് 
കുളിമുറിയിൽ നനഞ്ഞിരിക്ക്വാ ...എന്നാൽ വരിൻ ...നമ്മളായിട്ട് എന്തിനാ  മാറി നിൽക്ക് ണത് ?

ഫൈസ് ബുക്കില് ഹാക്കിന്റെ ഹൈജാക്ക് പെട്ടീന്ന് 
നമ്മളായ്‌  മാറു ന്ന തെന്തേ ?
അപ്ഡെയ്റ്റു സ്റ്റേറ്റസ്സില് ആരാന്റെ റ്റൈംലൈനില് 
ആഡ് ചെയ്യാം ഹൈടെക് പോയം !! 
ആഡ് ചെയ്യാം ഹൈടെക് പോയം .....(ഏറ്റു പാടുന്നു )

പാടിൻ ഉറക്കെ പാടിൻ ...ഹൈടെക്ക് ശബ്ദത്തിൽ തന്നെ പാടിൻ !

ഹൈടെക്ക് ചന്തക്ക് പോയതാണമ്മചി
കുട്ടിക്ക് ന്യൂഡില്സ് വാങ്ങാന് 
അച്ഛനുണ്ടങ്ങേ മുറിയിലെ ട്വിറ്ററില് 
ചാറ്റിങ്ങ് ക്ലൈമാക്സിലാണ് 
മുത്തഛനപ്പുറത്തേതോ മരുന്നിന്റെ 
ബാറ്കോഡ് സെര്ച്ചുന്നു നെറ്റില് 
മുത്തശ്ശി ഗോഗിളില് സ്കിന് ക്രീമു ബ്രാന്റുന്ന 
ഹോം പേജില് ഉപവിഷ്ടയാണ് 
ഐ ഫോണില് ഇക്കിളി ചിപ്പിന്റെ ഐക്കണില് 
ഏട്ടന്റെ സ്ക്രീന് ടച്ച് കേള്ക്കാം 
റോള് ടോപ്‌ ഫ്രന്റിന്റെ റോള് മോഡലാകുവാന് 
മേക്കപ്പിലാണിന്ന് ചേച്ചി 
എല് കെ ജി അനിയന്റെ അനിമേഷനില് ജെറി 
ടോമിന്റെ ടോപ്‌ സ്കോറു ടക്കി 
അയലത്ത് വീഡിയോ കോണ്‍ഫ്രെന്സില് ആന്റിയും 
എങ്കേജിലാണിന്നു ലൈനില് 
ഫൈസ് ബുക്കില് ഹാക്കിന്റെ ഹൈജാക്ക് പെട്ടീന്ന് 
നമ്മളായ്  മാറു ന്ന തെന്തേ ?
അപ്ഡെയ്റ്റു സ്റ്റേറ്റസ്സില് ആരാന്റെ റ്റൈംലൈനില് 
ആഡ് ചെയ്യാം ഹൈടെക് പോയം !!  
                           ഉസ്മാൻപാണ്ടിക്കാട് 
                           0564283654 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ദേശാടനപ്പക്ഷി VILLADICHANPAATTU

മദീനയിലെ സത്യപ്രതിജ്ഞാ തോട്ടം