(ചൊൽകൂത്ത് )
{ഈ വരികൾ ആവർത്തിച്ച് പാടണം )
എന്തുകൊണ്ട്.. എന്തുകൊണ്ട്.. എന്തുകൊണ്ടെന്തുകൊണ്ടെന്തുകൊണ്
എന്തുകൊണ്ട്.. എന്തുകൊണ്ട്.. എന്തുകൊണ്ടെന്തുകൊണ്ടെന്തുകൊണ് ട് ?
സൂര്യനുദിച്ചിട്ടു മെന്തേ നാട്ടില് കൂരിരുട്ടിന്നും മാറാത്തു ...മാറാത്തു...മാറാത്തു...കൂരി രുട്ടിന്നും മാറാത്തു..?
നാട്ടിൽ ചിലരെ മനസ്സ് കറുത്ത് കരിമ്പുക കൊണ്ട് നിറഞ്ഞിട്ട് ....കരിമ്പുക കൊണ്ട് നിറഞ്ഞിട്ട് .
പുക പുരളാത്ത അടുപ്പുകൾ വന്നിട്ടും ..നാട് പുകയുന്നതെന്ത് കൊണ്ട് ...എന്തുകൊണ്ട്.. എന്തുകൊണ്ട്.. നാട് പുകയുന്നതെന്ത് കൊണ്ട് ...?
പുകയുന്ന കൊള്ളി പുറത്താണ് പക്ഷെ ,അടുപ്പ് പുകഞ്ഞാൽ നാം എന്ത് ചെയ്യും ...എന്ത് ചെയ്യും...എന്ത് ചെയ്യും...അടുപ്പ് പുകഞ്ഞാൽ നാം എന്ത് ചെയ്യും ?
സ്മാർട്ടായ സിറ്റികൾ വന്നിട്ടും നമ്മള് സ്മാർട്ടാകാത്തതിന്നെന്തുകൊണ്ട് ..?...എന്തുകൊണ്ട്.. എന്തുകൊണ്ട്.. സ്മാർട്ടാകാത്തതിന്നെന്തു കൊണ്ട് ?
സ്മാർട്ടായ സ്മാർട്ടൊക്കെ തംബിരാം മാര്ക്കായി നമ്മള് തീര് കൊടുത്തിട്ട് ....നമ്മള് തീര് കൊടുത്തിട്ട് ..
തൊട്ടുകൂടായ്മയുംതീണ്ടിക്കൂടായ് മയും വിട്ട്പോകാത്തതും എന്ത് കൊണ്ട് ..എന്തുകൊണ്ട്.. എന്തുകൊണ്ടെന്തുകൊണ്ടെന്തുകൊണ് ട് ?
ജാതി തിരിച്ചിട്ട് തമ്മിലടിപ്പിക്കും പാർട്ടികൾ നാട് ഭരിച്ചിട്ട് ... പാർട്ടികൾ നാട് ഭരിച്ചിട്ട് ..
നാട്ടിലെമ്പാടും വികസനം വന്നിട്ടും നാട് മുടിയുന്നതെന്ത് കൊണ്ട് ?...എന്തുകൊണ്ട്..എന്തുകൊണ്ട്..
നാട് മുടിയുന്നതെന്ത് കൊണ്ട് ?
നാട് കാക്കുന്നോന്റെ ആശയും കീശയും വികസിച്ച് വീര്ത്ത് കൊഴുത്തിട്ട് ... വികസിച്ച് വീര്ത്ത് കൊഴുത്തിട്ട്
{വട്ടത്തിൽ ചുവട് വെച്ച് }
വികസിച്ച് വികസിച്ച് ...നാട് വികസിച്ച് .....നാട്ടുകാർ 'നാട്ടിൻ' പുറത്തായല്ലോ ?..2
റോഡുകൾ വന്നപ്പോൾ വീട് വികസിച്ചു ,വീടുകൾ റോഡിന്നകത്തായല്ലോ ? ...2
കാടായ കാടൊക്കെ വെട്ടിത്തെളിച്ചപ്പോൾ കാടുകൾ 'കാട്കയറി' യല്ലോ ? ...2
പാടവും തോടും പടികടന്നു പോയി ,ഓടകൾ ഓടി നടക്കുന്നല്ലോ ? ...2
മലകളിറങ്ങിയ പുലികളെ കൊണ്ട് പുലിവാല് നാട്ടിൽ പിടിച്ചുവല്ലോ ? ....2
തലകളില്ലാത്തോന്റെ തലയിലെ വികസനം നാടിനെ തകിടം മറിച്ചുവല്ലോ ? ..2
ഒന്നിച്ച് നിന്നിട്ടിരുട്ട് തുരത്തിയാൽ..പുതിയൊരു പുലരി ഉദിച്ചുയരും
കൂരിരുൾ നീങ്ങി വെളിച്ചം വരും
പുതിയൊരു പുലരി ഉദിച്ചുയരും...കൂരിരുൾ നീങ്ങി വെളിച്ചം വരും ! ..2
പലതായി ചേരി തിരിഞ്ഞ് പൊരുതിയാൽ ചിന്നി ചിതറി നശിച്ചു തീരും ..
കഴുകന്മാർ കൊത്തി വലിച്ചു കീറും ....ചിന്നി ചിതറി നശിച്ചു തീരും ....
കഴുകന്മാർ കൊത്തി വലിച്ചു കീറും ....2
{ഈ വരികൾ ആവര്ത്തിച്ചു പാടി സ്റ്റെപ്പ് മാറ്റിവീണ്ടും കളിക്കുക }
{സ്റ്റിൽ ആയി നിന്ന് }
അന്ന്യരല്ല നമ്മളാരും നമ്മൾ ചേര്ന്നു നില്ക്കണം
നമ്മളെന്തു വേണമെന്ന് നമ്മൾ നിശ്ചയിക്കണം. .. 2
നന്മകൊണ്ട് തിന്മയെ ച്ചെറുക്കുവാൻ പഠിക്കണം
നമ്മൾ നിശ്ചയിച്ചുറച്ച് നമ്മൾ തന്നെ ചെയ്യണം !... 2
അന്ന്യരല്ല നമ്മളാരും നമ്മൾ ചേര്ന്നു നില്ക്കണം
നമ്മളെന്തു വേണമെന്ന് നമ്മൾ നിശ്ചയിക്കണം. .. 2
നന്മകൊണ്ട് തിന്മയെ ച്ചെറുക്കുവാൻ പഠിക്കണം
നമ്മൾ നിശ്ചയിച്ചുറച്ച് നമ്മൾ തന്നെ ചെയ്യണം ...നമ്മൾ തന്നെ ചെയ്യണം ...
നമ്മൾ തന്നെ ചെയ്യണം ...
ഉസ്മന്പണ്ടിക്കാട്
0564283654
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ