ഓര്മ്മക്കുറിപ്പ്
സൌഹൃദങ്ങളിൽ ഉശിരും ഉയിരും ബാക്കിവെച്ച് സലാംമാസ്റ്റർ അരങ്ങൊഴിഞ്ഞു
കലാ ,സാഹിത്യ സാംസ്കാരിക രംഗത്ത് സജീവമായി ഇടപെട്ടിരുന്നു വെങ്കിലും എന്നും ആള് ക്കൂട്ടത്തില് അദ്ദേഹം ഒറ്റക്കാണ് ജീവിച്ചത് .വാതോരാതെ സംസാരിക്കുന്നതിനിടയിലും അർത്ഥഗർഭമായ
ഒരു മൌനം അദ്ദേഹത്തെ വിടാതെ പിന്തുടര്ന്നു .സ്നേഹത്തിനും,അനുരാഗത്തിനും,പ്രണയത്തിനും ,അംഗീകാരത്തിനും ദാഹിക്കുന്ന വ്യർത്ഥമായ ഒരു മനസ്സ് ജീവിതത്തിലുടനീളം ഒരു നിഴല് പോലെ അദ്ദേഹത്തെ പിന്തുടര്ന്നു .അക്കങ്ങളുടെ കൂട്ടിക്കിഴിക്കലുകൾക്കും അപ്പുറത്തായിരുന്നു മാസ്റ്ററുടെ നിത്യ ബജറ്റ് .ജീവിതത്തിന്റെ രണ്ടറ്റങ്ങൾ കൂട്ടിമുട്ടിക്കാൻ കഴിയാതെ വിഷമിക്കുമ്പോഴും നല്ല വസ്ത്രവും,ഭക്ഷണവും
എഴുത്തും ,വായനയും മുടങ്ങാതെ കൊണ്ടു നടന്നു.പ്രവാസിയുടെ അദ്ധ്വാനം ഊറ്റിയെടുത്താണ് നമ്മുടെ നാട് അലസമായി സുഖിക്കുന്നത് എന്ന് ഞാനൊരിക്കൽ പറഞ്ഞപ്പോൾ പ്രതികരണം ഇങ്ങിനെയായിരുന്നു "അതിന് കൂട്ട് നില്ക്കുന്നവരെ ആരും വലിച്ചിഴച്ച് കൊണ്ടു പോയതല്ലല്ലോ ,അപ്പോൾ അവരും ഇതില് തുല്ല്യ പങ്കാളികലല്ലെ ?"എന്ന്.
തമ്മിൽ കണ്ടുമുട്ടിയാല് , അറിവിന്റെഅവാച്യമായ ചർച്ചകലിലേക്ക് പ്രവേശിക്കും .അവിടെ മതവും,യുക്തിചിന്തയും ,സാഹിത്യവും ,സംസ്കാരവും,രാഷ്ട്രീയവും,സമകാലിക സംഭവങ്ങളും കടന്നുവരും . കഥയുടെയും കവിതയുടെയും ,ചരിത്രത്തിന്റെയും പ്രത്യേകിച്ച് മാപ്പിളപ്പാട്ടിന്റെയും രസകരമായ സംവാദങ്ങള് നടക്കും. ഒരിക്കല് ചോദിച്ചു "പുകയുന്ന കൊള്ളി പുറത്ത് ,എന്നാൽ അടുപ്പ് തന്നെ പുകഞ്ഞാല് എന്ത് ചെയ്യും?"ഇങ്ങിനെ ഉത്തരം തേടലുകളുടെ ഒരു സമസ്സ്യയും കൊണ്ടാണ് അദ്ദേഹം കടന്നുപോയത് .അന്വേഷണമായിരുന്നു ആ ജീവിതത്തിന്റെ നിയോഗം .തന്റെ ചുറ്റുവട്ടത്തെ വായിച്ചും പഠിച്ചും നടന്നു നീങ്ങുമ്പോഴും സ്വന്തത്തെ വായിക്കാന് മറന്ന ഒരു ഒറ്റയാന് .ഒരുപക്ഷെ ഒരു സ്വാത്തികന്റെ നിസ്സഹായതയും അതായിരിക്കണം .നിതാന്തമായ മൌനങ്ങളില് തേങ്ങലുകളെ തളച്ചിടാനുള്ള അത്യപൂർവ്വമായ മികവ് ."തനിക്ക് മഴയത്ത് നടക്കാനാണിഷ്ട്ടം ,കാരണം അപ്പോള് ഞാന് കരയുന്നത് ആരും കാണുകയില്ലല്ലോ "എന്ന് ലോകത്തെ ചിരിപ്പിച്ച ച്ര്ള്ളി ചാപ്ലിന് പറഞ്ഞത് ഇത്തരുണത്തില് ഞാന് ഒര്ത്തുപോകുന്നു .തേങ്ങലുകള് ക്കിടമില്ലാത്ത ഒരിടം ജഗത് നിയന്താവ് അദ്ദേഹത്തിന് നല്കട്ടെ എന്ന് പ്രാര് ഥിക്കുന്നു .
ഉസ്മാന് പാണ്ടിക്കാട്
0564283654 ജിദ്ദ
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ