മാമാങ്കം (നാടകം )
1-നേതാവ് 
2-ശിങ്കിടി (കോറസ്സ്  -1 )
3-ഇടനിലക്കാരൻ  (കോറസ്സ്  -2  )
4 -പ്രവാസി (കോറസ്സ്  -3  )
5 -പത്രപ്രവര്ത്തകാൻ (കോറസ്സ്  -4  )

           (നേതാവ് വീണ വായിച്ചുകൊണ്ട് രംഗത്ത് )
 ശിങ്കിടി - നേതാവ് ഇവിടെ വീണയും വായിച്ചിരിക്കുകയാണോ ?നാടും നഗരവും കത്തിയെരിയുകയാണ് .ജനങ്ങളെല്ലാം ഭീതിയിലാണ് 
നേതാവ്- ങേ ...എന്തിനാണ് ജനം ഭീതി പൂണ്ടിരിക്കുന്നത്?എല്ലാവരും സന്തോഷിക്കട്ടെ!
നേതാവ്- ജനങ്ങളിലേക്ക്  കൈ നീട്ടി .....നിങ്ങളെല്ലാം സന്തുഷ്ട്ടരല്ലെ ?
കോറസ്സ് - സന്തോഷം കൊണ്ടാവര്ക്കിരിക്കാൻ വയ്യ 
നേതാവ്- ഭേഷ് ..അതുതന്നെയാണ് നമുക്ക് കേൾക്കേണ്ടത് .നമ്മുടെ ജനങ്ങളെല്ലാം സന്തോഷിക്കട്ടെ!
ശിങ്കിടി -സന്തോഷം കൊണ്ട് ഇരിക്കാന്  വയ്യാഞ്ഞിട്ട് എല്ലാവരും കിടക്കുകയാണ് .
നേതാവ്-അതെ  കിടന്നുറങ്ങട്ടെ-ഉറങ്ങുന്നവാൻ തെറ്റ് ചെയ്യുന്നില്ല. കൂർക്കംവലിച്ചുറങ്ങട്ടെ !
ശിങ്കിടി-തെറ്റ് മാത്രമല്ല ....ശരിയും ചെയ്യുന്നില്ല 
നേതാവ്-ങേ ... 
ശിങ്കിടി -ഏ എ ....അല്ലാ...ഞാന് ചിന്തിക്ക്യായിരുന്നു ....എല്ലാവരും ഉറക്കത്തില്  ആണ്ടുപോയാല്  നമ്മളെങ്ങിനെ മാമാങ്കം നടത്തും ?
കോറസ്സ് -മാമാങ്കം..........അതിന് നമുക്ക് പ്രവാസികളെ വിളിക്കാം 
നേതാവ് -ശരിയാ .അവരാകുംമ്പോ ..കാശിനും  ചെലവില്ല .അമര്ന്ന ഒരു പ്രവേശന ഫീസ്‌ വെച്ചാൽ വല്ലതും നാല് കാശുണ്ടാക്കുകയും ചെയ്യാം .ഗുജറാത്തില് ആകുമ്പോള്  മാമാങ്കം പോടീ പൊടിക്കുകയും ചെയ്യാം .
ശിങ്കിടി -എങ്കിൽ നമുക്ക് അവരെ വിളിക്കാം ...കൈകൊട്ടി ...ഹേയ് പ്രവാസികളേ ....വരിൻ മാമാങ്കത്തിന് ...വരിൻ...വരിൻ
                   (കോറസ്സ് വേദിയിൽ വട്ടം കറങ്ങി .ഒരേ താളത്തിൽ വന്ന് നില്ക്കുന്നു .)
പ്രവാസികൾ -എന്ത് കിട്ടും ?
ഇടനിലക്കാരൻ - വാഗ്ദാനങ്ങൾ
കോറസ്സ് - വാഗ്ദാനങ്ങൾ....വാഗ്ദാനങ്ങൾ.....വാഗ്ദാനങ്ങൾ..വയറു നിറയെ വാഗ്ദാനങ്ങൾ !
പ്രവാ ...-: അല്ലെങ്കില് തന്നെ ഞങ്ങള് സ്വപ്നങ്ങളില് ജീവിക്കുന്നവരല്ലെ?
എന്നാൽ .......വരട്ടേ കുറച്ച്  ...വാഗ്ദാനങ്ങള് കൂടി .
                     (പത്രപ്രവര്ത്തകാൻ ക്യാമറ പോസ് ചെയ്യുന്നു )
കോറസ്സ് -      പെന്ഷന്  പദ്ധതി ടെന്ഷന്  ഫ്രീ 
                       പുനരതിവാസം പ്രതിമാസം .........
കോറസ്സ് - ........ഭേഷ് ...ഭേഷ് ,,,,ഭേഷ് ...വരട്ടെ ..വരട്ടേ 

                       എയറിന്ത്യക്കൊരു ബദലായി 
                       എയര്  കേരള യതു  വിടലായി 
കോറസ്സ് - ,,........ബലേ ഭേഷ് ...ഭേഷ് ..ഭേഷ് ഇനിയും വരട്ടെ 

                       തൊഴിലുകള്  കൊണ്ടൊരു പാലാഴി 
                       പാലും തേനും കടലായി ..
കോറസ്സ് - ...........ഭേഷ് ...ഭേഷ് ...ഭേഷ് 

പ്രവാസി- മതി ..മതി... വയറ് നിറഞ്ഞു ...
ഇടനിലക്കാരൻ-  എന്തൊരു സ്നേഹമുള്ള കൂട്ടര് .....വകുപ്പ് പിരിച്ചു വിട്ടിട്ടും പ്രവാസിയിലെ പുളി മാറിയിട്ടില്ല 
ശിങ്കിടി :.....പശു ചത്തിട്ടും പാലിലെ പുളിപോയിട്ടില്ലാ എന്നല്ലെ ..അത് 
ഇടനിലക്കാരൻ-... അതിങ്ങനെയും ഒരു ചൊല്ലുണ്ട് 
വ്യാപാരി :-പുളിയെങ്ങിനെ   മാറാനാ ...കണ്ടില്ലെ... "പി ബി ഡി ".....ലോക പ്രവാസി മാമാങ്കം ...അതും ഗാന്ധിജിയുടെ നാട്ടില് വെച്ച്  
ശിങ്കിടി ....: ആ പേര് ഇനി പറഞ്ഞു പോകരുത് ....സ്വന്തക്കാര് പോലും  ..നോട്ടിന് പുറത്ത് മാത്രം ബാക്കി വെച്ച ആ  വയസ്സനെ ഇവിടെ ആര്ക്ക് വേണം ?
ഇടനിലക്കാരന് ...: എന്നാ പിന്നെ ഗോട്സെയെ വിളിക്കാം 
പത്ര ...:അല്ലെങ്കിലും ഗോഡ്സെ തന്നെയാണല്ലോ ഇപ്പോള് അമരത്ത് 
കോറസ്സ് :...(ചുവടുകള് വെച്ച് വരികള് ക്കനുസരിച്ച് ദൃശ്യം തീര്ക്കുന്നു )
ഗാന്ധിജിയുടെ ചുടു ചോര കുടിച്ചവര്‍ 
ഗോഡ്സയെ വാഴ്ത്തിയ കഴുകന്മാര്‍
 
ഗുജറാത്തില്‍ നര ഭോജികളായവര്‍  
ഗോദ്റയില്‍ എരിതീ എരിയിച്ചോര്‍ 

ഭീകരതയുടെ ഭാഗല്പൂരുകള്‍ തീര്‍ത്തോര്‍ 
ഭീവണ്ടിയിലറുകൊല ചെയ്തോര്‍ 

മാലേഗാവില്‍ ,മക്കാ മസ്ജിതില്‍ 
മുബെയില്‍ താണ്‍ണ്ടവ മാടിയവര്‍ 

ഇന്ത്യയെ ഒറ്റു കൊടുക്കുന്നോരവര്‍ 
ഹിന്ദുത്വത്തിന്‍ അന്ധകരും 

തീവണ്ടിയില്‍ തീയിട്ടവര്‍ , തെരുവില്‍ 
കപന്ധ താണ്‍ണ്ണ്ടവ മാടിയവര്‍ !

രാജ്യദ്രോഹികള്‍ ,ഭീകര വാദികള്‍ 
രാജ്യത്തഴിമതി വീരന്മാര്‍ !

അധികാരത്തിന്‍ അപ്പം നുണയാന്‍ 
ജാതി ക്കാര്‍ഡു കളിക്കുന്നോര്‍ 

വര്‍ഗ്ഗീയതയുടെ വിഷ മൂതുന്നോര്‍ 
വര്‍ഗ്ഗ ക്കുരുതി നടത്തുന്നോര്‍ 

വേദങ്ങളില്‍ ,ഇതിഹാസങ്ങളില്‍ ,ഋഷി 
സൂക്തങ്ങ ളിലില്ലിക്കളികള്‍ 
മതവും തത്വവു മെന്നും മാനവ 
സൌഹൃത മൂട്ടിയ സത്യങ്ങള്‍ !

നേതാവ് ....:  ഛെ . ...അസംബന്ധം പറയരുത് ...രാജ്യ പുരോഗതിക്ക് വേണ്ടി പാട് പെടുന്ന ഞങ്ങളെക്കുറിച്ചാണോ നിങ്ങളി പ്പറയുന്നത് ?നാടും നഗരവും വികസിപ്പിക്കുന്നത് ഞങ്ങളല്ലെ ?
കോറസ്സ് (1)...നാടും നഗരവുമല്ല .നിങ്ങള്  വികസിപ്പിക്കുന്നത് നിങ്ങലെയാണ് !
കോറസ്വ 2 ...വികസിച്ച് വികസിച്ച് വയറ് പൊട്ടുന്നത് ശ്രദ്ധിക്കണം 
നേതാവ് -...:  പെക്ട്രോളിനും ഡീസലിനും വില വികസിപ്പിക്കാനുള്ള പൂർണ്ണ അധികാരം ഞങ്ങള്  കമ്പനികള്ക്ക് നല്കിയില്ലേ?
കൂട്ടിക്കൊടുപ്പ് .... മരുന്നിന് വില വികസിപ്പിക്കാനുള്ള പൂർണ്ണ അധികാരം അവര്ക്കും നല്കി
കോറസ്സ്...2 -....ടോള് പിരിച്ച്  വികസിക്കാനുള്ള പൂർണ്ണ അധികാരം നല്കിയത് വേറെയും  
ശിങ്കിടി -:-ഹ ഹ ,,ഹ ഹ,,,ഹ ഹ  ഇതിനാണോ  'മൈക്കിന്ത്യ' എന്ന് പറയുന്നത് ....
കോറസ്സ്... 1 ....:-അതൊക്കെ തീരുമാനിക്കാനാണ് ഒബാമതന്നെ  നേരിട്ട് വരുന്നത് .
കോറസ് 3 ......അപ്പൊ ഇവിടെ ആണ്‍കുട്ടികളാരുമില്ലെ ?
നേതാവ് :...ഉണ്ടായിട്ടെന്താ .. കാര്യം ..?  ഇവിടെ  എല്ലാപാര്ട്ടികളും ഈ മാമാങ്കത്തില്  കൂട്ടു പ്രതികളല്ലേ ?
കോറസ്സ് :....(ചുവടുകള് വെച്ച്)
                   വികസനം..വികസനം..വില്ക്കുവാനുണ്ടിവിടെ 
                   വികസനം വാങ്ങുവാന് വന്നിടിന് കൂട്ടരേ !
                   വികസനം വിറ്റ് കാശാക്കുവാന് ചക്കര 
                   കുടമൊന്നു നക്കുവോരാണിന്ന് പാര്ട്ടികള് 
                   കോണ്ഗ്രസ്സ്  കോര്പറേറ്റ് വികസനം പൊയിട്ട്  
                    ഫാസിസ്റ്റ് കോര്പറേറ്റ് വികസനം തുടരുന്നു 
                    മാര്ക്സിസ്റ്റ് കോര്പറേറ്റ് വികസനം വേറെയും 
                    സാഡിസ്റ്റ് മോഡിസ്റ്റ് വികസനം....വികസനം..!
നേതാവ് ...: അപ്പൊ നാട്ടില് വികസനം വേണ്ടെന്നാണോ നിങ്ങള് പറയുന്നത് .........?
കോറസ്സ് ...(1)പരിസ്ഥിതി വികസിച്ചപ്പോഴാണ് എനിക്ക് നാട് നഷ്ട്ടപ്പെട്ടത്‌ 
കോറസ്സ് ...(2 )ആകെ ബാക്കിവന്ന കുടിലാകട്ടെ ഹൈവേകള്‍ വികസിപ്പിച്ചെടുത്തു   
കോറസ്സ് ...(3 )ഊര്ജ്ജങ്ങളില്‍ ഊറ്റംകൊണ്ടപ്പോള്‍ ശരീരവും,                             
                    ചിപ്പുകളിലെത്തിയപ്പോള്‍  എന്നെതന്നേയും എനിക്ക് നഷ്ട്ടപ്പെട്ടു
                    എന്നിട്ടും ഞാന്‍ ഒന്നും പഠിച്ചില്ല ബാലപാഠം പോലും!!
(കോറസ്സ്  ഒന്നിച്ച്  )അതുകൊണ്ട് നമുക്കുറക്കെ പാടാം 
                      മണ്ണെടുത്ത് ,മലതുരന്ന് ,മണലരിച്ച മണ്ണില് 
                      വൃണമെടുത്ത്  ഉടലെരിഞ്ഞ്  കഴിയലല്ല ജീവിതം 
                      വ്യര് ത്തമായ കുമിള തീര് ക്കലല്ല നാടിൻവികസനം ? 
                      വ്യക്തമായ കര് മ്മരേഖ കൊണ്ടു തന്നെയാവണം                        
                      മര് ത്ത്യ നന്മ കണ്ടിടാത്ത താര് ക്ക് വേണ്ടി  വികസനം ?
                      ശക്തരാക നാം നമുക്ക്  നാം ഒരുക്ക  വികസനം 
                      കുത്തകക്ക്  കുടപിടിച്ച്  ഇടത് വലത്  കക്ഷികള് 
                      കുത്തഴിഞ്ഞ ഭരണ ഫാസിസത്തിൻ മ്ലേച്ച ശക്തികള് 
                      അവരെറിഞ്ഞ ദര് ശനങ്ങള് കുഴിയെടുത്ത് മൂടുക 
                      അവരെ വിട്ട് സൗഹൃദം വിരിഞ്ഞൊരിന്ത്യ പണിയുക  !
അവസാന വരികളില് ഒന്ന് ചേർന്ന് ഒരു സ്റ്റില്  നിശ്ചല ദൃശ്യം സൃഷ്ട്ടിക്കുക 
                                                                     ഉസ്മാന് പാണ്ടിക്കാട് 
                                                                     veem 143@gmail .com 
                      
                      

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ദേശാടനപ്പക്ഷി VILLADICHANPAATTU

മദീനയിലെ സത്യപ്രതിജ്ഞാ തോട്ടം

ഇനി ഓഫ് ലൈന് ഇല്ല {VIL PAATT}