- ലിങ്ക് സ്വന്തമാക്കുക
- X
- ഇമെയില്‍
- മറ്റ് ആപ്പുകൾ
വില്ലടിച്ചാൻ പാട്ട് (ഈനാംപേച്ചിക്ക് മരപ്പട്ടി കൂട്ട് )
വില്ലും കൊണ്ട് വന്നവന് :(1-മന് ).. അല്ലാ സംഗാഗ ങ്ങളൊക്കെ എവിടെ പോയി ?ആരെയും കാണാനില്ലല്ലോ?
2 -മൻ വന്നു കയറുന്നു ,,,,,,,, :... നേതാവ് വീട്ടില് കിടന്ന് ഉറങ്ങുന്നുണ്ടാവും
1..... .ഓ .. അസംബ്ലിയില് പോയി ഉറങ്ങാത്തത് ഭാഗ്യം
3 ..രണ്ട്പേര് .....ദേ ..ഞങ്ങളെത്തി ..എന്നാ തുടങ്ങല്ലേ ..
4 .-മൻ വരുന്നു ......അതിന് വാദ്യക്കാരെവിടെ ?
2 ..അവരൊക്കെ ഗര് വാപ്പസിക്ക് പോയതാ ... ..ആദാരും ബിപിയെല്ലും കിട്ടാന് ഇപ്പൊ അത് വേണേയ് ?അറിയില്ലേ മതം മാറ്റം...
1 ..ഏതായാലും.... കയ്യും കാലും മാറാന് പറയാത്തത് ഭാഗ്യം ?
3 ..എന്നാ മറ്റ് രണ്ട് പേരുണ്ടല്ലോ....അവരെവിടെ പോയി കിടക്ക്വ ?
4 ..അവര് ബാര് വാപ്പ്സിയിലാ ...ചാണ്ടി സാറിന്റെ ..പ്രത്യേകം ക്ഷണിക്കപ്പെട്ട അഥിതികള് ..
1 .മതി ..മതി...എന്നാ ഇന്ന് നടക്കും
2 ..എന്ത് നടക്കും ....
1 .. തല്ല് നടക്കും ..
3 .ങേ ...അത് വേണ്ടാ...അതിന് മുമ്പ് നമുക്ക് പരിപാടി തുടങ്ങിക്കളയാം
1 -മൻ ...എന്നാഉള്ളവരെവെച്ച് തൊടങ്ങാ ...(പാടുന്നു)
അറബിക്കടലിന്റെ അക്കരെ ഉണ്ടോലോ കൂട്ടരെ കേരള നാട്
നാട്ടിലെ മുഖ്യനും കൂട്ടരും കൂടിയ കൂട്ട് കച്ചോടവും ജോറ് ..2
ബാറുണ്ട് ,ബീറുണ്ട് ,കോറികളും പറ്റെ നാറിയിട്ടുള്ള സോളാറ്
പേറി നടക്കാന് ജോപ്പനും കൊപ്പനും സരിതയും സരിഗമ മാര്
2-..............അതെന്താ ആശാനെ ഈ സരിഗമ ?
അതേ ......(പാട്ട് ..).....സാ ..സാ..സരിത .., ഗാ..ഗാ..ഗോപ്പാൻ, ... ..മാ .മാ ...മാണി
ഏ റ്റു പാടുന്നു ..സ രി ഗ മ പാ ............പ മ ഗ രി സ (അരോചക ശബ്ദത്തിൽ)
1 ....ഇതെന്താ കഴുത രാഗമൊ ? സ്വരാക്ഷരങ്ങൾ ശ്രുതി ചേർത്ത് പാടിൻ
2-മൻ ...ഇങ്ങനെ പാടിയിട്ട് തന്നെ ജനങ്ങൾ കയ്യടിക്ക്‌ണ്ണ്ട് .
3-മൻ ......അത് അപ്പുറത്ത് പാടുന്നത് കഴുതകളായതു കൊണ്ടാ
4-.......കഴുതകളോ ?
1 ............അതെ ....പാടുന്നു
(തുള്ളൽപാട്ട് രീതി) ...
ചക്കരയില്ലാത്തൊരുകുടമെങ്ങിനെ
നക്കണ മെന്നത് ചിന്തിച്ചപ്പോൾ,,,,(ഏറ്റു പാടുന്നു ..)നക്കണ മെന്നത് ചിന്തിച്ചപ്പോൾ,,,,
കൊക്കിലൊതുക്കി കുഞ്ഞാടുകളെ
ഇന്ദ്രപഥത്തിൻ മുന്നില് നിരത്തി ..(ഏറ്റു പാടുന്നു ..)..ഇന്ദ്രപഥത്തിൻ മുന്നില് നിരത്തി .
സമരം പര പര പര പര പര പര
പിന്നെ കേട്ടു പീയോം പീയോം ....(ഇത് തന്നെ ആവർത്തിച്ച് സ്ലോമോഷനിൽ പാടുക)
അമ്പത്തൊന്ന് കൊടുത്തൊരു വെട്ടും
മുമ്പത്തെ പല കേസും വിട്ടു
സമരം പര പര പര പര പര
പിന്നെ പീയോം പീയോം പീയോ
വമ്പന്മാരുടെ മീതെ പരുന്തും
വലതും പാറുകയില്ലത് സത്യം ! (ഇത് തന്നെ ആവർത്തിച്ച് സ്ലോമോഷനിൽ പാടുക)
എന്നാലിതുവരെ ഇടതും വലതും
തന്നാലായത് കീശയിൽ പീയോം...(ഇത് തന്നെ ആവർത്തിച്ച് സ്ലോമോഷനിൽ പാടുക)
ഇനി വേറൊരു കൂട്ടരുണ്ട് .....അതാരെന്നല്ലെ ...
നാട്ടിൽ പട്ടിണി പെരുകുമ്പോഴും കിട്ടു്ണ തൂരി വിക്കു്ണ കൂട്ടർ
കൂട്ടിന് വമ്പൻ കോർപറേറ്റുകളും വർഗ്ഗീയതയും ചീറ്റ് ണ കൂട്ടർ
മക്കാ മസ്ജിദ് മാലേഗാവും ,ഗുജറാത്തും മറ്റ നവധി മോഡൽ
നിൽക്കാ തിന്നും കൂട്ടക്കുരുതികൾ നാട്ടിന് നല്കിയ ഗർ വാപസികൾ
(കാട്ടിലെ മാനിന്റെ തോലു കൊണ്ടു ..എന്ന രീതി )
നാട്ടിലെ ജീവിതം നായി നക്കിച്ചൊരു മോഡി തൊഗാഡിയ കൂട്ടം
നേട്ട മുണ്ടാക്കാന് കുത്തക കോർപറേറ്റു മാടംബികൾ ചുറ്റു വട്ടം
ചൂട്ട് പിടിച്ച് ഭരണ പ്രതിപക്ഷ പാർട്ടികൾ ഇന്നൊരു കെട്ട്
കൂട്ടിന്നീനാംമ്പേച്ചി ഉണ്ട് മരപ്പട്ടിക്കെന്നതാ ണിന്നേറെ കഷ്ട്ടം
1-മൻ ....................ഈ കുളിമുറിയിൽ ഇപ്പോൾ എല്ലാ പാര്ട്ടികളും നഗ്നരാണ്
2 - ഇനി എന്ത് ചെയ്യും ആശാനെ
3 -ഇതുവരെ പാടി മടുത്ത പാട്ടൊന്ന് തിരിച്ച് പാടിയാലോ
1-മൻ ............എന്നാ പാടാം
ഇടതും വലതും ഇടയിലുള്ളോരും വലകളു മായി വരുമ്പോള്
ഇടവലം നോക്കാതെ പാടണം പഴകിയ പാട്ടുകള് മാറ്റീട്ട് നമ്മള്
തുടിലുകള് കൊട്ടീട്ട് നാം തന്നെ പാടേണം നമ്മുടെ നാടിന്റെ പാട്ട്
ഇടനിലക്കാരാരും ഇനിവേണ്ട നമ്മള്ക്ക് തന്നെ അറിയണം പാട്ട്
മണലൂറ്റും മാടമ്പി മാരൊന്ന് മാറിക്കോ ,കോറിയും ജൂറിയും വേണ്ടാ
മണിമേട കെട്ടുവാന് കായല് നിരത്തുവോര് ,കാട്ടു കള്ളന്മാരും വേണ്ടാ
മാനും മയിലും മരതക പച്ചയും പൂണൂലും ചന്ദ്രക്കലയും
കൊന്തയും,ചട്ടയും മുണ്ടു മായ് കഴിയുന്ന സൗഹൃദം പൂക്കട്ടെ നാട്ടില് .....(.മൂന്ന് തവണ ......)
രചന :ഉസ്മാൻ പാണ്ടിക്കാട്
- ലിങ്ക് സ്വന്തമാക്കുക
- X
- ഇമെയില്‍
- മറ്റ് ആപ്പുകൾ
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ