സ്പടികപാത്രം
{വേദിയിലേക്ക് ഒരു സ്പടിക പാത്രവുമായി മുതിര്‍ന്ന കുട്ടി (സൂത്രധാരകന്‍)കടന്നു വരുന്നു }.
സൂത്രധാരകന്‍...കയ്യിലുള്ള പാത്രം കാണികളെ കാണിച്ച് ...മാന്യ മഹാ ജനങ്ങളെ!എന്റെ കയ്യിലിരിക്കുന്നത്
എന്താണെന്ന് പറയാമോ?
സദസ്സ് ... ഒരു പാത്രം
സൂത്രധാരകന്‍...വെറും ഒരു പാത്രമല്ല, സ്പടിക പാത്രം . ഇതില്‍ പാല്‍ നിറച്ചാല്‍ പാല്‍ പാത്രമായി , കറി നിറച്ചാല്‍
കറിപ്പാത്രം.
സദസ്സ്യരോട്....വിഷം നിരചാലോ...?
സദസ്സ് ..... വിഷപ്പാത്രം!
സൂത്രധാരകന്‍.... മദ്യം നിറച്ചാല്‍...
സദസ്സ് ... മദ്യമുള്ള പാത്രം!
സൂത്രധാരകന്‍.. അതേ ..മദ്യ ചഷകം ,അഥവാ പാന പാത്രം
ഇതില്‍ നിങ്ങള്‍ എന്ത് നിറക്കുന്നുവോ ,അതിന്റെ വര്‍ണ്ണം സ്വീകരിക്കുന്നു ഈ പാത്രം ..ഇതുപോലെയാണ്
കോറസ് .... (ഒരു പറ്റം കുട്ടികള്‍ ഒരേ താലത്തില്‍ ചുവട് വെച്ച് കടന്നു വരുന്നു) അവര്‍ ....ഞങ്ങള്‍
കുട്ടികള്‍..നിങ്ങളുടെ കുട്ടികള്‍
" ഇതുപോലല്ലോ കുട്ടികള്‍ ഞങ്ങള്‍
പരി പാവനമാം കുസുമങ്ങള്‍
പുതിയൊരു നാടിന്‍ വാഗ്ദാനങ്ങള്‍
പുതു പുലരിക്കുള്ളുദയങ്ങള്‍ !
ഞങ്ങള്‍ക്കിടയില്‍ മതിലുകളില്ല
ഞങ്ങള്‍ക്കിടയില്‍ പകയില്ല .
അതിര് വരക്കും സൌഹൃദമല്ല ,
അതിര് തകര്‍ത്ത സുഹ്ര് ബന്ധം"
സൂത്രധാരകന്‍.. മാന്യ മഹ്ഹാ ജനങ്ങളെ!...അതിനാല്‍ നിങ്ങള്‍ കുട്ടികളെ നിങ്ങളാക്കാന്‍ ശ്രമിക്കരുത് .നിങ്ങള്‍ക്ക്
വേണമെങ്കില്‍ കുട്ടികളാകാം .(സൂത്രധാരകന്‍ ..കുട്ടികളിലേക്ക് തിരിഞ്ഞ് ....പ്രിയമുള്ള കുഞ്ഞുങ്ങളെ!
ആരെയാണ് നിങ്ങള്‍ ഭയപ്പെടുന്നത്?
കോറസ്സ് ... ( എല്ലാവരും സൂത്രധാരകന് നേരെ വിരല്‍ ചൂണ്ടി)..താങ്കളെ..താങ്കളെ...താങ്കളെ ! (തിരിഞ്ഞു നിന്ന് ഒരേ
താളത്തില്‍ സദസ്സിലേക്ക് വിരല്‍ ചൂണ്ടി )ഇവരെ..ഇവരെ...ഇവരെ..
സൂത്രധാരകന്‍... എന്തുകൊണ്ട്?
കോറസ്സ് . ........അരുതേ..അരുതേ..അരുതേ...അരുതേ
അരുതേ...അങ്ങിനെ ചെയ്യരുതേ ...
അരുതേ..അരുതേ..അരുതേ...അരുതേ
അരുതേ...അങ്ങിനെ ആവരുതേ
അരുതേ..അരുതേ..അരുതേ...അരുതേ
അരുതേ...അങ്ങിനെ പോകരുതേ
അരുതായ്മകളുടെ പോറുയില്‍ ഞങ്ങളെ
വറുതിയിലാക്കി അതുകൊണ്ട് !
കോറസ്... എന്ത് അരുതായ്മകളാണ് മക്കളെ നിങ്ങള്‍ക്കുള്ളത്?പണ്ടത്തെ കുട്ടികളെപ്പോലെ വീട്ടില്‍
പണിയെടുക്കേണ്ട , മണ്ണിലും. വെയിലിലും,മഴയിലും,മഞ്ഞിലും ..അലയേണ്ട .മാര്‍ബിള്‍പതിച്ചഅകം,
കല്ലുപതിച്ച മുറ്റം ചെളിയും,ചേറും ,പൊടിയും ,പുകയും പുരളേണ്ട .വിശപ്പും,ദാഹവും,ദാരിദ്ര്യവും
അറിയേണ്ട ...എന്തെല്ലാം സുഖ സൌകര്യങ്ങളാണ് .എന്നിട്ടും...
കോറസ്സ് ... അത് തന്നെയാണ് അമ്മാവാ ഞങ്ങള്‍ക്ക് വിലക്കപ്പെട്ടത് ...അത് തന്നെയാണ് പീഡനവും .
" പിറവിയെടുക്കും മുമ്പേ ഞങ്ങടെ പീഡന കഥകള്‍ തുടങ്ങുന്നു
മുറ തെറ്റാതെ വിഷപ്പൊതി ഗുളികകള്‍ അമ്മയിലൂടവര്‍ തീറ്റുന്നു
പിറകിലോരാതുര കാരാഗ്രഹമായ് പല വൈദ്യന്മാര്‍ അലയുന്നു
തറയിലുമല്ല തലയിലുമല്ലാ തങ്ങിനെ മാസം തികയുന്നു
നിറവയര്‍ കീറിമുറിച്ച് കശാപ്പിന്നൊടുവില്‍ ഞങ്ങള്‍ ജനിക്കുന്നു
തുരു തുരെ പിന്നീടൊന്നൊന്നായി സൂചികള്‍ കൊണ്ടവര്‍ കുത്തുന്നു"
സൂത്രധാരകന്‍ .. ഇങ്ങിനെയോക്കെയാണോ മക്കളെ നിങ്ങളുടെ കഥകള്‍?
കോറസ്സ്.... .. തീര്‍ന്നില്ല...അമ്മാവാ ...
"തീറ്റ ക്കൊഴികള്‍ പോലെ വീട്ടില്‍ തിന്ന് കുടിച്ച് കഴിഞ്ഞിടണം
ചുറ്റിക്കെട്ടിയ പാമ്ബേഴുസ് മൂട്ടില്‍ , ചുണ്ടില്‍നിപ്പിള്‍ തിരികേണം
മുന്നും പിന്നു മടച്ചാല്‍ ഉന്ത്ണ വണ്ടീല്‍ തന്നെ കിടക്കേണം
തിന്നാനുള്ളത്കമ്പോളത്തില്‍ പല തരമുണ്ടത് തിന്നേണം
തറയിലുറുമ്പും ,തലയില്‍ പേനും, രണ്ടിനുമിടയില്‍ വളരേണം
അങ്ങിനെ മണ്ണും മലരും,മുറ്റവു മെല്ലാം ഞങ്ങള്‍ വെടിയേണം
പൊങ്ങിയ പൊണ്ണത്തടിയും,തലയും ,ഉടലില്‍ താങ്ങി നടക്കേണം "
സൂത്രധാരകന്‍ ... ഇങ്ങിനെയൊക്കെയാണെങ്കിലും വിദ്യഭ്യാസത്തിന്റ്റെ കാര്യത്തില്‍ നിങ്ങള്‍ കെമന്മാരാണല്ലോ?
കോറസ്.... അതെ ചില വിദ്യ... അഭ്യാസങ്ങള്‍ പഠിച്ചിട്ടുണ്ട് ...എന്തോക്കെയെന്നല്ലെ?
"അക്ഷരം ചവച്ച് ഭാഷ തുപ്പുവാന്‍ പഠിച്ചു
ഇക്ഷിതിയിലൊക്കെ ഞങ്ങള്‍ക്കന്യമാക്കി വെച്ചു
സാക്ഷയിട്ടടച്ച് പുസ്തകപ്പുഴു വരിച്ച്
പച്ചയായ ജീവിതത്തിന്‍ അറിവ് മൂടി വെച്ചു"
സൂത്രധാരകന്‍ .. ഹ ഹ ഹ ....എങ്ങിനെയാണ് ...ഈ പുതിയ ...വിദ്യാ ..ആഭാസങ്ങള്‍ ..നിങ്ങള്‍ സ്വന്തമാക്കിയത്?
കോറസ് ... " ചെറുപ്പത്തില്‍ തന്നെ മുതുകില്‍ വെച്ച് കെട്ടി പുസ്തകം
ഉറക്കത്തില്‍ പോലു മുരുവിട്ടകത്താക്കി അക്ഷരം
തുടക്കത്തില്‍ പലതും പീഡനങ്ങള്‍ നേരിടേണം
വലുപ്പത്തില്‍ പണമായിട്ടിത് ചര്‍ദ്ദിച്ചിടേണം "
സൂത്രധാരകന്‍... പ്രിയമുള്ളവരെ ! ഈ ശൂന്യമായ സ്പടിക പാത്രത്തില്‍ നിങ്ങള്‍ നിറക്കുന്നത് ഇത്തരത്തിലുള്ള നിക്ഷേപ
മാണെങ്കില്‍ ...നിങ്ങള്‍ പ്രദീക്ഷിക്കുക .....നിങ്ങളുടെ മക്കള്‍ നാളെ നിങ്ങളെ നിക്ഷേപിക്കുന്നത്
അകലെയുള്ള വൃദ്ധസദനത്തിലായിരിക്കും .
(ഉസ്മാന്‍ പാണ്ടിക്കാട് )

ഇത് നല്ലൊരു നാടകമാണല്ലോ .....സ്കൂളില്‍ കുട്ട്യോള്‍ക്ക് ചെയ്യാന്‍ പറ്റുന്ന നല്ലൊരു നാടകം !
മറുപടിഇല്ലാതാക്കൂ