പ്രവാസി മന്ത്രി ശരഫിയ്യയിൽ വന്നപ്പോൾ ഫോട്ടോ പോസ്സിങ്ങിനു തിരക്കുന്ന രാഷ്ട്രീയക്കാരെ കണ്ടപ്പോൾ തോന്നിയ
തിങ്ങിനെയാണ് :.....
**** ***** ****** ****** *******
കുടിയേറ്റം നടത്തുകയും ചെന്ന് പെട്ടിടത്ത് കുടിയുറക്കാതിരിക്കുകയും ചെയ്യുന്നവരാണ് പ്രവാസികൾ.മാറി മാറി വരുന്ന കേന്ദ്ര ,സംസ്ഥാന സർക്കാരുകൾ അവഗണിക്കപ്പെടുക മാത്രമല്ല ,അവഹെളിക്കപ്പെടുക കൂടിയാണ് പ്രവാസികളെ.
തിങ്ങിനെയാണ് :.....
**** ***** ****** ****** *******
കുടിയേറ്റം നടത്തുകയും ചെന്ന് പെട്ടിടത്ത് കുടിയുറക്കാതിരിക്കുകയും ചെയ്യുന്നവരാണ് പ്രവാസികൾ.മാറി മാറി വരുന്ന കേന്ദ്ര ,സംസ്ഥാന സർക്കാരുകൾ അവഗണിക്കപ്പെടുക മാത്രമല്ല ,അവഹെളിക്കപ്പെടുക കൂടിയാണ് പ്രവാസികളെ.
ലോകത്തുള്ള എല്ലാരാജ്യക്കാര്ക്കും അവരുടെ വിദേശ എംബസികൾ അവര്ക്ക് വേണ്ട എല്ലാ സൌകര്യങ്ങളും ചെയ്തു കൊടുക്കുമ്പോൾ ഇന്ത്യൻ എംബസിയിൽ തങ്ങളുടെ രാജ്യത്തെ പ്രവാസികളുടെ കണക്കുപോലും ഇല്ല.പ്രവാസവകുപ്പാകട്ടെ സര്ക്കാര് ചെലവിൽ മുറപോലെ വിദേശ യാത്ര നടത്തുകയും ഇന്റർ കൊണ്ടിനെന്റ്റ് ഹോട്ടലുകളിൽ സുഖവാസം നടത്തി തിരിച്ചുപോകുകയും,ചെയ്യുക പതിവാണ് .
രാജ്യത്തിന്റെ വരുമാനത്തിൽ ഗണ്യമായ പങ്കുവഹിക്കുന്ന പ്രവാസികള്ക്ക് വേണ്ടി സേവനം ചെയ്യേണ്ടതിനു പകരം അവരെ ഉപദ്രവിക്കുകയാണ് എല്ലാ സര്ക്കാരുകളും .കഷ്ട്ടപ്പെട്ട് നാടും വീടും പോറ്റുന്നതിന് സമ്മാനമായി എയർപോർട്ടിൽ ഇറങ്ങിയാൽ പരുഷമായ കുറ്റ വിജാരണയും കഴിഞ്ഞ് ട്രൌസർകൂടി ഊരിയെടുത്തെ വിടാറുള്ളൂ .എല്ലാ കാര്യങ്ങളും ഓണ്‍ ലൈൻ വഴി ചെയ്യുന്ന ഇക്കാലത്ത് പൌരാവകാശ മായ വോട്ടു ചെയ്യാൻപോലും അവകാശമില്ലാത്തവരാണ് ഇന്ത്യൻ പ്രവാസികള് .ഇത് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം എന്ന് വീമ്പു പറയുന്ന ഇന്ത്യക്ക് അപമാനമാണ് .
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ