മണിമാളിക

ജിദ്ദയിലെ മക്രോണ സ്ട്രീടിലുള്ള ഒരു ബാച്ചിലേര്സ് റൂം . കാലപ്പഴക്കത്തില്  ജീര്ന്നിച്ച ചരിത്ര  പാടുകള് കെട്ടിടത്തിന്റെ ബി ത്തികളില്  അങ്ങിങ്ങായി അടയാളപ്പെട്ടു കിടന്നു . മലയാളിയുടെ സാമൂഹ്യ ശുചിത്വ ബോധം അടച്ചിട്ട  മുറിക്കുള്ളിലും,പരിസരങ്ങളിലും അടിച്ചു വീശുന്നുണ്ട് . മൂട്ടകളുടെ രക്ത സാക്ഷിത്വം ചുമരു കള്ക്ക് താങ്ങാവുന്നതിലും അപ്പുറത്താണ് . പാതി മടക്കി വെച്ച കൊസടികളും,ചുരുട്ടിക്കൂട്ടി വെച്ച ബ്ലാങ്കറ്റുകളും,വിയര്പ്പ് പറ്റിയ വസ്ത്രങ്ങളുംമുറിയിലെ  ഋതുപ്പകര്ച്ചക്ക്  ആക്കം കൂട്ടിയിട്ടുണ്ട് . എട്ടു പേരാണ് മുറിക്കുള്ളില് താമസിക്കുന്നത് .
               " എട്ടു " കട്ടിലുകള് ക്കടുത്തും പാതിമുറിച്ച ഒറ്റവലിപ്പുകളോട് കൂടിയ കാബിനുകള് കാണാം .
ക്യാബിനുകള്ക്ക് മുകളില് ഭാര്യയുടെയും മക്കളുടെയും ചിത്രങ്ങള് ചില്ലിട്ട് വെച്ചിട്ടുണ്ട് . ഒരു കട്ടിലിനു
വശത്ത്‌ ചുമരില് മനോഹരമായ ഒരു ബഹു നില കെട്ടിടത്തിന്റെ ചിത്രം തൂക്കി വെച്ചിരിക്കുന്നു .
ഇരുപത്താറ് വര്ഷത്തെ പ്രവാസ ജീവിതത്തിന്റെ നാട്ടിലെ  ബാക്കിപത്രം .
                  മുഖപുരയില്ലാതെയാണ് അയാള് പറഞ്ഞു തുടങ്ങിയത് . ഇത് എന്റെ വീട് . അന്പത്തെട്ടു
ലക്ഷം ചിലവിട്ട് നിര്മ്മിച്ചത്‌ . അകത്തു മുഴുവന്  വിലകൂടിയ മാര്ബിള് തന്നെ പതിചു. മുറ്റത്ത് മുന്തിയ ഇനം ഇഷ്ടിക . ഓരോ മുറിയിലും പ്രത്യേകം ടോയിലറ്റ് .ബാല്ക്കനിയില് ചൂരല് കസേരകള് തൂക്കിയിട്ടിരിക്കുന്നു . ... ഇടയ്ക്കു കയറി ഞാന് ചോദിച്ചു : താങ്കള് അഞ്ചെട്ടു പേരുള്ള മുറിയില്  മൂട്ട യുടെ കടിയും കൊണ്ട് ഇവിടെ കിടക്കണോ ? ... നീണ്ട മൌനത്തിനൊടുവില് .. ഒരു ദീര്ഗ്ഗ നിശ്വാസം !!
               

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ദേശാടനപ്പക്ഷി VILLADICHANPAATTU

മദീനയിലെ സത്യപ്രതിജ്ഞാ തോട്ടം

ഇനി ഓഫ് ലൈന് ഇല്ല {VIL PAATT}